ഇരിങ്ങാലക്കുട: ടൗണ് അമ്പ് ഫെസ്റ്റിന്റെ ജീവകാരുണ്യപ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള് മോണ്. ആന്റു ആലപ്പാടന്, സീനിയര് വ്യാപാരി പി.പി. റപ്പായിയില്നിന്നു കാരുണ്യ ഫണ്ട് സ്വീകരിച്ച് നിര്വഹിച്ചു. ടൗണ് അമ്പ് കമ്മിറ്റി പ്രസിഡന്റ് റെജി മാളക്കാരന് അധ്യക്ഷതവഹിച്ചു.
യോഗത്തില് ജനറല് കണ്വീനര് ജിക്സണ് മങ്കിടിയാന്, സെക്രട്ടറി ബെന്നി വിന്സെന്റ്, പ്രോഗ്രാം കമ്മറ്റി കണ്വീനര് ടെല്സണ് കോട്ടോളി, പബ്ലിസിറ്റി കണ്വീനര് അഡ്വ. ഹോബി ജോളി, ജോ. കണ്വീനര് ഷാജു പന്തലിപ്പാടന് എന്നിവര് പ്രസംഗിച്ചു. ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ആദ്യഭാഗമായി അഞ്ചുപേര്ക്ക് ചികിത്സ ധനസഹായം നല്കി. ഇരിങ്ങാലക്കുട രൂപത കാരുണ്യവര്ഷം പ്രഖ്യാപിച്ചിരിക്കുന്നതിനാല് 2027 ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തിയതികളിലായി നടത്തപ്പെടുന്ന ടൗണ് അമ്പ് ഫെസ്റ്റ് കാരുണ്യവര്ഷ തിരുനാളായി ആഘോഷിക്കും.